കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗമുക്തി; ചികില്‍സയിലുള്ളത് അഞ്ചുപേര്‍
ഇന്ന് 18 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 22,016 ആയി.
![കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗമുക്തി; ചികില്‍സയിലുള്ളത് അഞ്ചുപേര്‍ കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗമുക്തി; ചികില്‍സയിലുള്ളത് അഞ്ചുപേര്‍](https://www.thejasnews.com/h-upload/2020/04/29/106274-kkd-medical.jpg)
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് പോസിറ്റീവായ കേസുകളില്‍ മൂന്നുപേര്‍ കൂടി ഇന്ന് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ചങ്ങരോത്ത് സ്വദേശിയായ 20 കാരനും അഴിയൂര്‍ സ്വദേശിയായ 41 കാരനും എടച്ചേരി സ്വദേശിയായ 35 കാരനുമുള്‍പ്പെടെ മൂന്ന് കോഴിക്കോട് സ്വദേശികളാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന 20 കോഴിക്കോട് സ്വദേശികളും നാല് ഇതരജില്ലക്കാരും ഉള്‍പ്പെടെ ആകെ 24 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ 4 പേരും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്.
ഇന്ന് 18 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 22,016 ആയി. ജില്ലയില്‍ ആകെ 1,125 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന ആറ് പേര്‍ ഉള്‍പ്പെടെ ആകെ 48 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 71 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 998 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 967 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 937 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 31 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ ആറുപേര്‍ക്ക് ഇന്ന് കൗണ്‍സിലിങ് നല്‍കി. കൂടാതെ 28 പേര്‍ക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2622 സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 11048 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി താമരശ്ശേരിയില്‍ മൈക്ക് പ്രചാരണം നടത്തി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT