Kerala

കൊവിഡ്-19: എറണാകുളത്ത് ആറു പേര്‍ കൂടി രോഗവിമുക്തരായി ആശുപത്രി വിട്ടു

ഇതില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയം ഉള്‍പ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച് എറണാകുളത്ത് ചികില്‍സയിലുണ്ടായിരുന്ന എല്ലാ ബ്രിടീഷ് പൗരന്മാരും ആശുപത്രി വിട്ടു.

കൊവിഡ്-19: എറണാകുളത്ത് ആറു പേര്‍ കൂടി രോഗവിമുക്തരായി ആശുപത്രി വിട്ടു
X

കൊച്ചി: കൊവിഡ്-19 ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരന്ന ആറു പേര്‍കൂടി രോഗവിമുക്തരായി.ഇവരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജു ചെയ്തു. ഇതില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയം ഉള്‍പ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുണ്ടായിരുന്ന എല്ലാ ബ്രിടീഷ് പൗരന്മാരും ആശുപത്രി വിട്ടു.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതില്‍ കണ്ണൂര്‍ സ്വദേശികള്‍ ആയ 2 പേരും, എറണാകുളം സ്വദേശികള്‍ ആയ 3 പേരും ഉള്‍പ്പെടുന്നു.

മാര്‍ച്ച് 20 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള കണ്ണൂര്‍ സ്വദേശിയും, മാര്‍ച്ച് 22 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കണ്ണൂര്‍ സ്വദേശിയും, മാര്‍ച്ച് 23 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള എറണാകുളം സ്വദേശിയും, മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച യഥാക്രമം 21 23 വയസ്സുള്ള എറണാകുളം സ്വദേശികള്‍ ആയ വിദ്യാര്‍ഥികളും ഡിസ്ചാര്‍ജ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവ് ആയ ശേഷം ആണ് രോഗബാധ സ്ഥിരീകരികരിച്ച് ചികിസയിലുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.

Next Story

RELATED STORIES

Share it