Kerala

കൊവിഡ് രോഗികളെയുമായി പോകുന്ന വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം നല്‍കുമെന്ന് റിലയന്‍സ്

സംസ്ഥാനത്തെ 12 ജില്ലകളില്‍ ഉള്ള 37 റിലയന്‍സ് പെട്രോള്‍ പമ്പുകളാണ് അപ്രില്‍ 14 വരെ കൊവിഡ്-19 രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നത്.ദിവസേന 50 ലിറ്റര്‍ ഇന്ധനമാണ് നല്‍കുന്നത്

കൊവിഡ് രോഗികളെയുമായി പോകുന്ന  വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം നല്‍കുമെന്ന് റിലയന്‍സ്
X

കൊച്ചി: കേരളത്തിലെ കൊവിഡ്-19 രോഗികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന അടിയന്തര സേവന വാഹനങ്ങള്‍ക്ക് ഏപ്രില്‍ 14 വരെ സൗജന്യ ഇന്ധനം നല്‍കുമെന്ന് റിലയന്‍സ്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഉള്ള 37 റിലയന്‍സ് പെട്രോള്‍ പമ്പുകളാണ് അപ്രില്‍ 14 വരെ കൊവിഡ്-19 രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നത്.ദിവസേന 50 ലിറ്റര്‍ ഇന്ധനമാണ് നല്‍കുന്നത്. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പോലിസ് എന്നിവര്‍ നല്‍കിയ അംഗീകാരപത്രം ഏതു റിലയന്‍സ് പെട്രോള്‍ പമ്പില്‍ കാണിച്ചാലും സൗജന്യ ഇന്ധനം ലഭ്യമാകുമെന്നും റിലയന്‍സ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it