കൊവിഡ് പ്രതിരോധം: അബുദാബി,ദുബായ് വിമാനത്തില്‍ എത്തിയവരില്‍ രണ്ടുപേരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
ഇന്നലെ അബുദാബി-കൊച്ചി വിമാനത്തിലും ദുബായ്-കൊച്ചി വിമാനത്തിലുമായി നെടുമ്പാശേരിയില്‍ എത്തിയ യാത്രക്കാരില്‍ എറണാകുളം സ്വദേശി അടക്കം രണ്ടു പേരെയാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളായ ഇന്ത്യാക്കാരെ തിരികെ എത്തുക്കൂന്നതിന്റെ ഭാഗമായി ഇന്നലെ അബുദാബി-കൊച്ചി വിമാനത്തിലും ദുബായ്-കൊച്ചി വിമാനത്തിലുമായി നെടുമ്പാശേരിയില്‍ എത്തിയ യാത്രക്കാരില്‍ എറണാകുളം സ്വദേശി അടക്കം രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.അബുദാബി - കൊച്ചി വിമാനത്തില്‍ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 128 പേര് പുരുഷന്മാരും 52 പേര് സ്ത്രീകളുമായിരുന്നു. പത്ത് വയസ്സില്‍ താഴെയുള്ള 10 കുട്ടികളും 18 മുതിര്‍ന്ന പൗരന്മാരും 17 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ 114 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 65 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ആലപ്പുഴ-17,എറണാകുളം-25,ഇടുക്കി - 9,കണ്ണൂര്‍ - 6,കാസര്‍ഗോഡ് - 3,കൊല്ലം- 6,കോട്ടയം -20,കോഴിക്കോട്- 2,മലപ്പുറം - 21,പാലക്കാട് - 16,പത്തനംത്തിട്ട - 6,തിരുവനന്തപുരം -4,തൃശ്ശൂര്‍-43,കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 2 പേരും യാത്രക്കാരിലുണ്ടായിരുന്നു.ദുബായ് - കൊച്ചി വിമാനത്തില്‍ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 88 പേര് പുരുഷന്മാരും 79 പേര് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ പത്ത് വയസില്‍ താഴെയുള്ള 18 കുട്ടികളും 32 ഗര്‍ഭിണികളും 17 മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്നു. 58 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 108 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ആലപ്പുഴ-12,എറണാകുളം-29,ഇടുക്കി - 5,കണ്ണൂര്‍ - 7,കൊല്ലം - 3,കോട്ടയം - 20,കോഴിക്കോട് - 5,മലപ്പുറം-13,പാലക്കാട്-15,പത്തനംത്തിട്ട -10,തിരുവന്തപുരം - 1,വയനാട്-1,തൃശ്ശൂര്‍ - 45 കൂടാതെ മറ്റ് സംസ്ഥാനത്തില്‍ നിന്നുള്ള ഒരാളും യാത്രക്കാരിലുണ്ടായിരുന്നു.എറണാകുളം ജില്ലയില്‍ നിന്നുള്ള 29 പേരില്‍ 11 പേര് പുരുഷന്മാരും 18 പേര് സ്ത്രീകളുമാണ്. പത്ത് വയസ്സില്‍ താഴെയുള്ള 4 കുട്ടികളും 5 മുതിര്‍ന്ന പൗരന്മാരും 3 പേര് ഗഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 7 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 22 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിതായി അധികൃതര്‍ അറിയിച്ചു.
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT