Kerala

കൊവിഡ്-19: മുന്നണിപ്പോരാളികള്‍ക്ക് പഴക്കൂടകള്‍ ഒരുക്കി ഹോര്‍ട്ടികോര്‍പ്പ്

ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ് സേനാംഗങ്ങള്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ കര്‍ഷകരില്‍ നിന്നാണ് വിതരണത്തിനാവശ്യമായ പഴങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നത്. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് സഹായകമാകുന്ന വിധത്തിലാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്

കൊവിഡ്-19: മുന്നണിപ്പോരാളികള്‍ക്ക് പഴക്കൂടകള്‍ ഒരുക്കി ഹോര്‍ട്ടികോര്‍പ്പ്
X

കൊച്ചി: കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് പോഷക സമൃദ്ധമായ പഴകിറ്റുകള്‍ ഒരുക്കുകയാണ് കൃഷിവകുപ്പിന് കീഴിലെ ഹോര്‍ട്ടികോര്‍പ്പ്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ് സേനാംഗങ്ങള്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ കര്‍ഷകരില്‍ നിന്നാണ് വിതരണത്തിനാവശ്യമായ പഴങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നത്. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് സഹായകമാകുന്ന വിധത്തിലാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ പഴകിറ്റുകള്‍ക്കാവശ്യമായ തുക സംഭാവനയായി നല്‍കും. മരട് പച്ചക്കറി മാര്‍ക്കറ്റില്‍ കുടുംബശ്രീ അംഗങ്ങളാണ് പഴകിറ്റുകള്‍ തയ്യാറാക്കുന്നത്.പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. 7000 പഴകിറ്റുകളാണ് ജില്ലയില്‍ വിതരണത്തിനായി തയ്യാറാക്കുന്നത്. മാധവ ഫാര്‍മസി ജംഗ്ഷനില്‍ നടന്ന വിതരണോദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ്, ഹോര്‍ട്ടികോര്‍പ്പ് എംഡി ജെ സജീവ്, അസി. സിറ്റി പോലിസ് കമ്മീഷ്ണര്‍ ജി പൂങ്കുഴലി, എസ്പി കെ. കാര്‍ത്തിക്, അസി. കലക്ടര്‍ എം എസ് മാധവിക്കുട്ടി പങ്കെടുത്തു.

Next Story

RELATED STORIES

Share it