Kerala

കൊവിഡ്-19 : ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് സര്‍ക്കാരിന് കത്തയച്ചത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചത്

കൊവിഡ്-19 :  ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്
X

കൊച്ചി: കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് സര്‍ക്കാരിന് കത്തയച്ചത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചത്.ഏപ്രില്‍ മുതല്‍ അഞ്ചു മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാല്‍ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തില്‍ പരാമര്‍ശമില്ല.നേരത്തേ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു.ഇതേ തുടര്‍ന്ന്് ഹൈക്കോടതി ഉത്തരവിനെ ഓര്‍ഡിനസന്‍സിലുടെ മറികടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

Next Story

RELATED STORIES

Share it