Kerala

കൊവിഡ് 19: എറണാകുളത്തെ ചികില്‍സാ സംവിധാനങ്ങള്‍ വിപുലമാക്കും

ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഉണ്ടാകുന്ന മരണങ്ങളും ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ എല്ലാവരും ക്വാറന്റൈനിലാണ്. ജില്ലാഭരണകൂടം ഏറ്റെടുത്ത കലൂര്‍ പിവിഎസ് ആശുപത്രി സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും

കൊവിഡ് 19: എറണാകുളത്തെ ചികില്‍സാ സംവിധാനങ്ങള്‍ വിപുലമാക്കും
X

കൊച്ചി: ഏഴ് ദിവസമായി പനി, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുമായി ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള രോഗികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിലയിരുത്തുന്നതായി അധികൃതര്‍ അറിയിച്ചു. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രോഗപ്രതിരോധ നടപടികളുടെ ജില്ലാതല അവലോകനയോഗത്തില്‍ മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രി ഏറ്റെടുത്ത് ചികില്‍സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഉണ്ടാകുന്ന മരണങ്ങളും ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ എല്ലാവരും ക്വാറന്റൈനിലാണ്. ജില്ലാഭരണകൂടം ഏറ്റെടുത്ത കലൂര്‍ പിവിഎസ് ആശുപത്രി സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ്, എസ് പി കെ കാര്‍ത്തിക്, ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണര്‍ ജി പൂങ്കുഴലി, സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, അസി. കലക്ടര്‍ എം.എസ് മാധവിക്കുട്ടി, ഡിഎ.ഒ എന്‍ കെ കുട്ടപ്പന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it