Kerala

വിശക്കുന്നവര്‍ക്ക് കരുതലായി എറണാകുളത്ത് കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങി

ജില്ലയിലെ 82 പഞ്ചയത്തുകളിലായി 100 കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനം.നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഭക്ഷണ കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം ലഭ്യമാക്കും.

വിശക്കുന്നവര്‍ക്ക് കരുതലായി എറണാകുളത്ത് കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങി
X

കൊച്ചി : വിശക്കുന്നവര്‍ക്ക് കരുതലായി കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 82 പഞ്ചയത്തുകളിലായി 100 കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനം.നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഭക്ഷണ കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം ലഭ്യമാക്കും.

കുടുംബശ്രീ യൂനിറ്റുകളുടെ ഭക്ഷണശാലകളായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന സ്ഥലങ്ങളെ കൂടാതെ സ്‌കൂളുകളുടെ അടുക്കളകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോസ്റ്റലുകള്‍ , ആരാധനലയങ്ങളോട് ചേര്‍ന്ന കെട്ടിടങ്ങള്‍, പ്രൈവറ്റ് ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കൂടി കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനത്തിനായി ഏറ്റെടുത്തിട്ടുണ്ട്. നിലവിലുള്ള 100 കിച്ചണുകളില്‍ 52 എണ്ണം കുടുംബശ്രീ നേരിട്ട് നടത്തുന്നവയാണ്. മറ്റുള്ളവയില്‍ കുടുബശ്രീ അംഗങ്ങളെ കൂടാതെ അതാത് സ്ഥലങ്ങളിലെ ക്ലബ്ബുകളും സഹകരണ സംഘങ്ങളും ഭാഗമാകുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചണുകളുടെ സുഗമമായ നടത്തിപ്പിനായി എല്ലാ വാര്‍ഡുകളിലും സന്നദ്ധ പ്രവര്‍ത്തകരെയും കണ്ടെത്തിയിട്ടുണ്ട്. ഓരോ കിച്ചണുമായും ബന്ധപ്പെടാനായി ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്.

വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആശ, അങ്കണവാടി ,കുടുംബശ്രീ , സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ് വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാന്‍ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഒരാളും വിശന്നിരിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അതിഥി സംസ്ഥാനതൊഴിലാളികള്‍ക്കടക്കം ഭക്ഷണ വിതരണം ഉറപ്പ് വരുത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ വകുപ്പിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

കൊച്ചി നഗരസഭയില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമായി കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കാന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍ദ്ദേശിച്ചു. അതിഥിസംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കണം. ഭക്ഷണ വിതരണത്തിന്റെ ഉത്തരവാദിത്വം കുടുംബ ശ്രീ ഏറ്റെടുക്കണം. കുടുംബ ശ്രീക്ക് കഴിയാത്ത സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായംതേടാം. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ പ്രാഥമിക ചുമതല അവരുടെ കോണ്‍ട്രാക്ടര്‍മാര്‍ക്കാണ്. ഭക്ഷണം ലഭ്യമാക്കാത്ത കോണ്‍ട്രാക്ടര്‍മാരുടെ പേര് വിവരങ്ങള്‍ പോലീസിന് കൈമാറണം. ഇത്തരം ആളുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പോഷക സമൃദ്ധമായ ഭക്ഷണം മാത്രം വിതരണം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചു

Next Story

RELATED STORIES

Share it