കൊവിഡ് 19: വിഷു ദിനത്തില്‍ 10,677 പേര്‍ക്ക് ഉച്ച ഭക്ഷണം നല്‍കി മലപ്പുറത്തെ സാമൂഹിക അടുക്കളകള്‍
ഗ്രാമ പഞ്ചായത്തുകളില്‍ 7,104 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 6,977 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 1,054 പേര്‍ക്ക് പ്രാതലും 3,529 പേര്‍ക്ക് അത്താഴവും നല്‍കി.
മലപ്പുറം: ലോക്ക് ഡൗണ്‍ നിലനില്‍ക്കെ, വിഷു ദിനത്തില്‍ 10,677 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി ജില്ലയിലെ സാമൂഹിക അടുക്കളകള്‍. അവശ വിഭാഗങ്ങള്‍, നിത്യ രോഗികള്‍, അഗതികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ വഴി സൗജന്യമായി ഭക്ഷണ പൊതികള്‍ നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ഭക്ഷണ ലഭ്യതയില്ലാത്തവര്‍ക്ക് 20 രൂപ നിരക്കിലും മൂന്നു നേരം ഭക്ഷണ പൊതികള്‍ നല്‍കുന്നുണ്ട്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രവര്‍ത്തിക്കുന്ന 109 സാമൂഹിക അടുക്കളകളില്‍ നിന്ന് ഇന്ന് 11,436 പേര്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. 1,246 പേര്‍ക്ക് പ്രാതലും 4,578 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്തുകളില്‍ 7,104 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 6,977 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 1,054 പേര്‍ക്ക് പ്രാതലും 3,529 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 4,332 ഉച്ചഭക്ഷണ പൊതികളില്‍ 3,690 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 192 പേര്‍ക്ക് പ്രാതലും 1,049 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്.
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT