Kerala

കൊവിഡ്-19: എറണാകുളത്ത് വീടുകളില്‍ 370 പേര്‍ നിരീക്ഷണത്തില്‍;59 പരിശോധന ഫലം കൂടി നെഗറ്റീവ്

നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 18 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്ന് പുതുതായി 4 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -1,സ്വകാര്യ ആശുപത്രികള്‍ -3,സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനില്‍ ഉണ്ടായിരുന്ന 7 പേരെ ഇന്ന് വിട്ടയച്ചു. നിലവില്‍ 19 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്

കൊവിഡ്-19: എറണാകുളത്ത് വീടുകളില്‍ 370 പേര്‍ നിരീക്ഷണത്തില്‍;59 പരിശോധന ഫലം കൂടി നെഗറ്റീവ്
X

കൊച്ചി: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വീടുകളില്‍ ഇന്ന് 116 പേരെയാണ് പുതിയതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 18 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 370 ആയി. ഇതില്‍ 77 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 293 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് പുതുതായി 4 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -1,സ്വകാര്യ ആശുപത്രികള്‍ - 3,സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനില്‍ ഉണ്ടായിരുന്ന 7 പേരെ ഇന്ന് വിട്ടയച്ചു.

നിലവില്‍ 19 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് 6,ആലുവ ജില്ലാ ആശുപത്രി - 3,കരുവേലിപ്പടി താലൂക്ക് ആശുപത്രി- 2,സ്വകാര്യ ആശുപത്രികള്‍-8,ഇന്ന് ജില്ലയില്‍ നിന്നും 45 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 59 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചു. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 65 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നറിയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇന്ന് കൊച്ചി നഗരസഭ പ്രദേശത്ത് നിന്നും 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പോസിറ്റീവ് കേസുമായി സമ്പര്‍ക്കം ഉണ്ടാകാത്തവര്‍, ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സ തേടിയവര്‍, കോവിഡ് രോഗ പരിശോധനയുമായോ ചികിത്സയുമായോ നേരിട്ട് ബന്ധമില്ലാത്ത ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുത്തവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് കെയര്‍ സെന്ററുകളിലായി 29 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററിലാണ്.ഇന്നലെ കൊച്ചി തുറമുഖത്ത് 6 കപ്പലുകള്‍ എത്തി. അതിലെ 86 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ല വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷം 36 ക്രൂ അംഗങ്ങള്‍ 4 കപ്പലുകളിലായി ജോലിയില്‍ പ്രവേശിച്ചു.

Next Story

RELATED STORIES

Share it