Kerala

ട്രാഫിക് പോലിസുകാര്‍ക്ക് സാനിറ്റൈസര്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി പോലിസുകാരന്‍

രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ കൊയിലാണ്ടി പൂക്കാട് സ്വദേശി രജ്ഞിത്ത് ലിജേഷ് ആണ് ട്രാഫിക് പോലിസുകാര്‍ക്ക് സാനിറ്റൈസര്‍ സൗജന്യമായി നിര്‍മിച്ച് നല്‍കിയത്.

ട്രാഫിക് പോലിസുകാര്‍ക്ക് സാനിറ്റൈസര്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി പോലിസുകാരന്‍
X
കോഴിക്കോട്: കോഴിക്കോട് സിറ്റി ട്രാഫിക്ക് പോലിസിലെ 200ഓളം സേനാംഗങ്ങള്‍ക്ക് സാനിറ്റൈസര്‍ നിര്‍മിച്ച് സൗജന്യമായി നല്‍കി ട്രാഫിക് പോലിസുകാരന്‍ മാതൃകയായി. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ കൊയിലാണ്ടി പൂക്കാട് സ്വദേശി രജ്ഞിത്ത് ലിജേഷ് ആണ് എല്ലാവര്‍ക്കും മാതൃകയായത്.

കൂടുതല്‍ സമയം പൊതുജനങ്ങളുമായി ഇടപഴകുന്ന ട്രാഫിക്ക് പോലിസുകാര്‍ക്ക്, ജോലിക്കിടയില്‍ മറ്റ് രീതിയില്‍ കൈകള്‍ വൃത്തിയാക്കാന്‍ സാധിക്കാറില്ല. ആ ചിന്തയില്‍ നിന്നാണ് ഇങ്ങനെ ഒരു ആശയത്തിന് അദ്ദേഹം സ്വയം മുന്നോട്ടിറങ്ങിയത്. തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത വഹിക്കാമെന്ന്, കോഴിക്കോട് സിറ്റി പോലിസ് എംപ്ലോയിസ് സഹകരണ സംഘം (മാര്‍ട്ടിന്‍) സൊസൈറ്റിയും അറിയിച്ചിട്ടുണ്ട്. കഠിനമായ വെയിലത്ത് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമവേളയിലെ ഈ പ്രവര്‍ത്തനത്തിന് സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയും കൂടെയുണ്ട്.

Next Story

RELATED STORIES

Share it