Kerala

കൊവിഡ്19: കോഴിക്കോട് ജില്ലയില്‍ പുതുതായി 532 പേര്‍ നിരീക്ഷണത്തില്‍

ആകെ 100 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 92 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇന്ന് പരിശോധയ്ക്ക് അയച്ച എട്ട് പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

കൊവിഡ്19: കോഴിക്കോട് ജില്ലയില്‍ പുതുതായി 532 പേര്‍ നിരീക്ഷണത്തില്‍
X

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 532 പേര്‍ നിരീക്ഷണത്തില്‍. ഇതോടെ ആകെ 3229 നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളജില്‍ നാലു പേരും ബീച്ച് ആശുപത്രിയില്‍ നാലു പേരും ഉള്‍പ്പെടെ ആകെ എട്ട് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

മെഡിക്കല്‍ കോളജില്‍ നിന്ന് നാലു പേരേയും ബീച്ച് ആശുപത്രിയില്‍ നിന്ന് മൂന്നു പേരെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. എട്ട് സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 100 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 92 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇന്ന് പരിശോധയ്ക്ക് അയച്ച എട്ട് പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

ജില്ലാ കലക്ടറുടെ ചേംബറില്‍ വച്ചു നടത്തിയ കോവിഡ്19 അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ. വി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജീത് കുമാര്‍, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാല്‍, അഡീഷണല്‍ ഡിഎംഒമാരായ ഡോ. എന്‍. രാജേന്ദ്രന്‍, ഡോ. ആശാദേവി, ഡിപിഎം ഡോ. നവീന്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ വടക്ക് ഭാഗത്തുള്ള എട്ട് ആരോഗ്യ ബ്ലോക്കുകളില്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും അവലോകന യോഗം ചേരുകയും കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ചു നടന്ന അവലോകന യോഗത്തില്‍ കെ ദാസന്‍ എംഎല്‍എയും ഉള്ള്യേരിയില്‍ വച്ചു നടന്ന യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എയും പങ്കെടുത്തു. കൂടാതെ ജില്ലയിലെ പ്രോഗ്രാം ഓഫിസര്‍മാര്‍ അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും കൊറോണ സംബന്ധമായ ഏറ്റവും പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ജില്ലാ ലേബര്‍ ഓഫിസ് ഹാളില്‍ വച്ച് അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി ജില്ലയിലെ സ്‌കൂളുകളിലെ ഹിന്ദി അധ്യാപകര്‍ക്ക് വേണ്ടി പരിശീലനം നടത്തി. അഡി. ഡിഎംഒ ഡോ. എന്‍ രാജേന്ദ്രന്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ എംപി മണി എന്നിവര്‍ ക്ലാസ് എടുത്തു. ജില്ലാ ലേബര്‍ ഓഫിസര്‍ വി പി രാജന്‍, അസി. ലേബര്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it