Kerala

കൊറോണ: കോഴിക്കോട് ജില്ലയില്‍ 405 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി

ഇതുവരെ 32 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഇന്നലെ പരിശോധനാ ഫലം ലഭിച്ച രണ്ടും നെഗറ്റീവ് ആണ്. ഇതോടെ 31 പരിശോധനാ ഫലം നെഗറ്റീവ് ആണ്.

കൊറോണ: കോഴിക്കോട് ജില്ലയില്‍ 405 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി
X

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് പുതുതായി വന്ന ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രമാണ് ഇനി കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇതില്‍ ഒരാള്‍ ബീച്ച് ആശുപ്രതിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 189 പേരെ കൂടി ഹൗസ് ക്വാറന്‍ന്റെനില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 405 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

ഇതുവരെ 32 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഇന്നലെ പരിശോധനാ ഫലം ലഭിച്ച രണ്ടും നെഗറ്റീവ് ആണ്. ഇതോടെ 31 പരിശോധനാ ഫലം നെഗറ്റീവ് ആണ്. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ രണ്ട് പേര്‍ക്ക് കൗണ്‍സിലിങ് നടത്തി. ബോധവത്ക്കരണ ക്ലാസുകള്‍ തുടര്‍ന്ന് വരുന്നു.

Next Story

RELATED STORIES

Share it