Kerala

കൊവിഡ്-19: വിമാനത്താവളങ്ങളിൽ എത്തുന്നവർക്കുള്ള ജാഗ്രതാ നിർദേശം

ഹെൽത്ത്‌ ഡെസ്ക്, എമിഗ്രേഷൻ കൗണ്ടർ, ഹാൻഡ് ലഗേജ് പരിശോധിക്കുന്ന സ്ഥലങ്ങൾ, വിശ്രമസ്ഥലം എന്നിവിടങ്ങളിൽ രണ്ടുപേർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.

കൊവിഡ്-19: വിമാനത്താവളങ്ങളിൽ എത്തുന്നവർക്കുള്ള ജാഗ്രതാ നിർദേശം
X

തിരുവനന്തപുരം: കൊവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ജാഗ്രതാ നിർദേശം. യാത്രക്കാർ കൂട്ടം കൂടി നിൽക്കരുത്. ഹെൽത്ത്‌ ഡെസ്ക്, എമിഗ്രേഷൻ കൗണ്ടർ, ഹാൻഡ് ലഗേജ് പരിശോധിക്കുന്ന സ്ഥലങ്ങൾ, വിശ്രമസ്ഥലം എന്നിവിടങ്ങളിൽ രണ്ടുപേർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. റെയിലിൽ സ്പർശിക്കരുത്. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുക.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക്ക് അല്ലെങ്കിൽ തൂവാല ഉപയോഗിക്കുക. വിദേശത്ത് നിന്നെത്തുന്നവർ നിർബന്ധമായും 28 ദിവസം വീടുകളിൽ ഐസൊലേഷനിൽ കഴിയണം. ഇവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ വീട്ടിലുള്ള മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യരുത്. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് രോഗലക്ഷണങ്ങൾ പ്രകടമായാൽ 1077, 1056 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കുക. നിർദേശാനുസരണം മാത്രം ആശുപത്രികളിൽ എത്തുക.

Next Story

RELATED STORIES

Share it