Kerala

വധഗൂഢാലോചന കേസ്: സംവിധായകന്‍ നാദിര്‍ഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇപ്പോഴാണ് വിവരം പുറത്തുവന്നത്. നടന്‍ ദിലീപിന്റെ ചാര്‍ട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തു.

വധഗൂഢാലോചന കേസ്: സംവിധായകന്‍ നാദിര്‍ഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
X

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇപ്പോഴാണ് വിവരം പുറത്തുവന്നത്. നടന്‍ ദിലീപിന്റെ ചാര്‍ട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തു.

അതേസമയം, കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തനിക്കെതിരായ ഗൂഢാലോചന നടന്നതെന്നും ദിലീപ് ആരോപിക്കുന്നു.

Next Story

RELATED STORIES

Share it