Kerala

മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്കെത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇടുക്കി തൊടുപുഴയില്‍ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൊടുപുഴയിലെ സ്വകാര്യഹോട്ടലിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട 150 പേര്‍ക്കായിരുന്നു പ്രവേശനം.

മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്കെത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
X

ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയ്‌ക്കെത്തിയ കെപിസിസി അംഗത്തെ പോലിസ് അറസ്റ്റുചെയ്തു. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തു എന്ന് ആരോപിച്ച് സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇടുക്കി ജില്ലയില്‍നിന്നുള്ള കെപിസിസി അംഗമായ സി പി മാത്യുവിനെയാണ് അറസ്റ്റുചെയ്തത്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇടുക്കി തൊടുപുഴയില്‍ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൊടുപുഴയിലെ സ്വകാര്യഹോട്ടലിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട 150 പേര്‍ക്കായിരുന്നു പ്രവേശനം.

ഇടുക്കിയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തുള്ളവര്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കുമാണ് മുഖ്യമന്ത്രിയുടെ കേരള പര്യാടനത്തില്‍ ക്ഷണമുണ്ടായത്. പ്രതിപക്ഷത്തുനിന്നും ആര്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. ഇത് മറികടന്നാണ് കെപിസിസി അംഗം സി പി മാത്യു എത്തിയത്. യോഗം തുടങ്ങി മുഖ്യമന്ത്രി ആമുഖപ്രസംഗം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചത്. പിന്നാലെ പോലിസെത്തി പുറത്തുപോവാന്‍ ആവശ്യപ്പെട്ടു.

പുറത്തിറങ്ങി മാത്യു മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ സുരക്ഷാപ്രശ്‌നം ഉയര്‍ത്തി പോലിസ് കെപിസിസി അംഗത്തെ അറസ്റ്റുചെയ്യുകയായിരുന്നു. പട്ടയപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാനെത്തിയതാണെന്ന് സി പി മാത്യു പറഞ്ഞത്. നേരത്തെ അനുവാദം വാങ്ങാത്തതിനാല്‍ പോലിസ് അകത്തേയ്ക്കുള്ള പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെ രാഷ്ട്രീയവിഷയം ഉയര്‍ത്താന്‍ ശ്രമിച്ച സി പി മാത്യുവിനെ പോലിസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.

Next Story

RELATED STORIES

Share it