Kerala

ബൈക്കും മിനിലോറിയുമായി കൂട്ടിയിടിച്ച് കലക്ടറേറ്റ് ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം കലക്ടറേറ്റിലെ ജീവനക്കാരന്‍ തണ്ണീര്‍മുക്കം ചിറയില്‍ പറമ്പില്‍ ബിനു ഗോപാലകൃഷ്ണനാണ് മരിച്ചത്.

ബൈക്കും മിനിലോറിയുമായി കൂട്ടിയിടിച്ച് കലക്ടറേറ്റ് ജീവനക്കാരന്‍ മരിച്ചു
X

ആലപ്പുഴ: ഓഫിസിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കും മിനിലോറിയുമായി കൂട്ടിയിടിച്ച് കലക്ടറേറ്റ് ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം കലക്ടറേറ്റിലെ ജീവനക്കാരന്‍ തണ്ണീര്‍മുക്കം ചിറയില്‍ പറമ്പില്‍ ബിനു ഗോപാലകൃഷ്ണനാണ് മരിച്ചത്.

ആലപ്പുഴ കരുവാറ്റയ്ക്ക് സമീപം ദേശീയപാതയില്‍ പാലുമായി വന്ന മിനിലോറിയും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വീട്ടില്‍നിന്ന് ഓഫിസിലേക്കുള്ള യാത്രാമധ്യേ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. ബിനുവിനെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it