Kerala

തലച്ചോറില്‍ ഇട്ടിരിക്കുന്ന കാവിനിക്കര്‍ കോടിയേരി ഊരിവെക്കണമെന്ന് സിപി ജോണ്‍

തമിഴ്‌നാട്ടില്‍ നിന്ന് സിപിഐയും സിപിഎമ്മും ജയിച്ച രണ്ട് ലോക്‌സഭ സീറ്റുകളിലും ലീഗിന്റെ വോട്ടില്ലേയെന്ന് ജോണ്‍ ഫേ‌സ്ബുക്ക് വീഡിയോയില്‍ ആരാഞ്ഞു

തലച്ചോറില്‍ ഇട്ടിരിക്കുന്ന കാവിനിക്കര്‍ കോടിയേരി ഊരിവെക്കണമെന്ന് സിപി ജോണ്‍
X

തിരുവനന്തപുരം: തലച്ചോറില്‍ ഇട്ടിരിക്കുന്ന കാക്കി നിക്കര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഊരിവെക്കണമെന്ന് സിഎംപി നേതാവ് സിപി ജോണ്‍. മതതീവ്രവാദികളുടെ കയ്യിലേക്ക് യുഡിഎഫ് പെട്ടുപോയെന്ന കോടിയേരിയുടെ പരാമര്‍ശത്തോടായിരുന്നു ജോണിന്റെ പ്രതികരണം.

തമിഴ്‌നാട്ടില്‍ നിന്ന് സിപിഐയും സിപിഎമ്മും ജയിച്ച രണ്ട് ലോക്‌സഭ സീറ്റുകളിലും ലീഗിന്റെ വോട്ടില്ലേയെന്ന് ജോണ്‍ ഫേ‌സ്ബുക്ക് വീഡിയോയില്‍ ആരാഞ്ഞു. യുഡിഎഫിനെ വിമര്‍ശിക്കുമ്പോള്‍, യുഡിഎഫിന്റെ കക്ഷികളുമായി മറ്റെല്ലാ സംസ്ഥാനത്തും ലീഗ് അടക്കമുള്ള കക്ഷികളുമായി നിങ്ങള്‍ സഖ്യത്തിലാണ്.

പക്ഷെ ലീഗ് അടക്കമുള്ള കക്ഷികളെ നിങ്ങള്‍ ഇവിടെ വിമര്‍ശിക്കുമ്പോള്‍ തനി വര്‍ഗീയത, സുരേന്ദ്രന്‍ പറയാന്‍ അറയ്ക്കുന്ന.. ശശികല ടീച്ചര്‍ പറയാന്‍ അറയ്ക്കുന്ന വര്‍ഗീയത കോടിയേരി ബാലകൃഷ്ണന്റെ നാക്കില്‍നിന്നും ഉണ്ടായതില്‍ താന്‍ അദ്ഭുതപ്പെടുകയാണെന്നും സിപി ജോണ്‍ പറഞ്ഞു. കോടിയേരി നടത്തിയ പ്രസ്താവന അദ്ദേഹത്തിനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും അപമാനമാണെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it