Kerala

കേ​ര​ള പോ​ലി​സി​നെ പുകഴ്ത്തിയും വിമർശിച്ചും മു​ഖ്യ​മ​ന്ത്രി

പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തു സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യാ​ണു കാ​ണു​ന്ന​ത്. വൈ​കൃ​ത​മാ​യ ന​ട​പ​ടി​ക​ൾ പോ​ലി​സി​ൽ നി​ന്നു​ണ്ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള പോ​ലി​സി​നെ പുകഴ്ത്തിയും വിമർശിച്ചും മു​ഖ്യ​മ​ന്ത്രി
X

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലി​സി​നെ പുകഴ്ത്തിയും വിമർശിച്ചും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ള​യ സ​മയ​ത്തും ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ സ​മ​യ​ത്തും പോ​ലിസ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ച​പ്പോ​ൾ, ക​സ്റ്റ​ഡി കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അതിരൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പോലിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏ​തെ​ങ്കി​ലും ഒ​രു കൂ​ട്ടി​ൽ അ​ട​ച്ച അ​വ​സ്ഥ കേ​ര​ളാ പോ​ലി​സി​നി​ല്ല. എ​ന്നി​ട്ടും പോ​ലീ​സ് ചി​ല​പ്പോ​ൾ ദു​ഷ്പേ​രു​ണ്ടാ​കു​ന്നു. ച​ട്ട​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​രു​കാ​ര​ണ​വ​ശാ​ലും സം​ഭ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ലോ​ക്ക​പ്പ് മ​ർ​ദ​നം പോ​ലി​സി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​യ​തി​ന്‍റെ കാ​ര​ണം ആ​ലോ​ചി​ക്ക​ണം. പോ​ലിസി​ന്‍റെ മു​ഖം ക്രൂ​ര​ത​യു​ടെ പ​ര്യാ​യ​മാ​യി മാ​റാ​ൻ പാ​ടി​ല്ലെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ വ​ർ​ഗീ​യ കോ​മ​ര​ങ്ങ​ൾ ഒന്നിച്ച് പോ​ലിസി​നെ വേ​ട്ട​യാ​ടിയിട്ടും ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മം പോ​ലിസ് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണു ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പോ​ലിസ് ന​ട​ത്തി​യ​ത്. അ​തി​ൽ സേ​ന അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. പ്ര​ള​യ സ​മ​യ​ത്തും പോ​ലി​സ് സ​മ​യോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​ശം​സി​ച്ചു.

സ​മൂ​ഹ​ത്തി​ലെ സ്ഥാ​ന​മാ​ന​ങ്ങ​ൾ നോ​ക്കി​യ​ല്ല പോ​ലിസ് ജ​ന​ങ്ങ​ളോ​ടു പെ​രു​മാ​റേ​ണ്ട​ത്. കു​റ്റം ചെ​യ്ത എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണാ​ൻ സാ​ധി​ക്ക​ണം. പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തു സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യാ​ണു കാ​ണു​ന്ന​ത്. വൈ​കൃ​ത​മാ​യ ന​ട​പ​ടി​ക​ൾ പോ​ലി​സി​ൽ നി​ന്നു​ണ്ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it