Kerala

അഴിമതിയില്‍ മുങ്ങി പൊതുമരാമത്ത് വകുപ്പ്; വിജിലന്‍സ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി സഭയില്‍

വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

അഴിമതിയില്‍ മുങ്ങി പൊതുമരാമത്ത് വകുപ്പ്; വിജിലന്‍സ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി സഭയില്‍
X

തിരുവനന്തപുരം: മരാമത്ത് പണിയുടെ ബില്‍ തയാറാക്കുമ്പോള്‍ കൈക്കൂലിയും എസ്റ്റിമേറ്റ് പുതുക്കിയും പെരുപ്പിച്ചും അഴിമതിയും പണി പൂര്‍ത്തിയാകാതെ ബില്‍ പാസാക്കാന്‍ കൈക്കൂലി വാങ്ങിയുമെല്ലാം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരില്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടന്നെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ അഴിമതി, ടെലികോം പണിക്ക് റോഡ് മുറിക്കുന്നതിന് അളവെടുപ്പില്‍ ക്രമക്കേട് തുടങ്ങിയവയും അദ്ദേഹം ചൂണ്ടികാട്ടി.

Next Story

RELATED STORIES

Share it