കൊച്ചിയില്‍ 10 വയസുകാരന്റെ കാല്‍മുട്ട് തകര്‍ത്തു; രണ്ട് പേര്‍ അറസ്റ്റില്‍
സംഭവത്തില്‍ മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശികളായ രഞ്ജിത്ത്, ഷാരോണ്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മദ്യലഹരിയിലാണ് പ്രതികള്‍ കുട്ടിയെ മര്‍ദിച്ചതെന്ന് പോലിസ് പറഞ്ഞു.

കൊച്ചി: തൊടുപുഴയിലെ ഏഴുവയസുകാരനുണ്ടായ ദാരുണാനുഭവത്തിന്റെ ഞെട്ടല്‍ അടങ്ങുംമുന്‍പെ കൊച്ചിയിലും കൊച്ചുകുട്ടിക്ക് നേരെ ക്രൂരമര്‍ദനം. അയല്‍വാസികള്‍ ചേര്‍ന്ന് മട്ടാഞ്ചേരിയിലെ പത്തു വയസുകാരനെ ക്രൂരമായി മര്‍ദിച്ചു. കൊടിയ മര്‍ദനത്തെ തുടര്‍ന്ന് കാലിനും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ട്. വീടിന് മുന്നില്‍ തുണി ഉണക്കാനിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടിയ മര്‍ദിച്ചത്. കുട്ടിയുടെ അമ്മയുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുവഴിയായിരുന്നു കുട്ടിയെ മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശികളായ രഞ്ജിത്ത്, ഷാരോണ്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മദ്യലഹരിയിലാണ് പ്രതികള്‍ കുട്ടിയെ മര്‍ദിച്ചതെന്ന് പോലിസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പി കുട്ടിയെ പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് അയച്ചു.
RELATED STORIES
ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മുസ്ലിം സംഘടനകള്‍...
29 March 2023 4:47 PM GMTകോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ട് പേര്‍ മരിച്ചു
29 March 2023 4:21 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT