അഞ്ചു വയസ്സുകാരിക്കു പീഡനം; പോക്‌സോ പ്രകാരം കേസെടുത്തു
പൊന്നാനി: മതപഠന കേന്ദ്രത്തില്‍ അഞ്ചു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ പോക്‌സോ വകുപ്പ് ചുമത്തി പൊന്നാനി പോലിസ് കേസെടുത്തു. കാസര്‍കോട് താമസിച്ചിരുന്ന കൊല്ലം സ്വദേശികളായ കുടുംബത്തിലെ അഞ്ചു വയസ്സുകാരിക്കു നേരെയാണ് അതിക്രമമുണ്ടായത്. 15 ദിവസം മുമ്പ് പൊന്നാനി മഊനത്തില്‍ ഇസ്‌ലാം സഭയില്‍ മതപഠനത്തിനെത്തിയതായിരിന്നു മാതാപിതാക്കളും കുട്ടിയുമടങ്ങുന്ന കുടുംബം. പിതാവിന് ഇടുപ്പെല്ലിന് അസുഖമുണ്ട്. സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറേ മുറികളാണുള്ളത്. ചില ദിവസങ്ങളില്‍ ഒഴിവുസമയം പെണ്‍കുട്ടി പിതാവിനൊപ്പം വരാന്തയില്‍ ചെലവഴിക്കാറുണ്ട്. ചൊവ്വാഴ്ച വൈകീട്ട് പിതാവിനെ കാണാനെത്തിയപ്പോള്‍ അല്‍പസമയം പെണ്‍കുട്ടിയെ കാണാതായി. തുടര്‍ന്നു കണ്ടെത്തിയപ്പോള്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ സ്ഥാപനത്തിലെ അധ്യാപികമാരോട് രഹസ്യഭാഗത്ത് വേദനിക്കുന്നതായി പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് സ്ഥാപനം അധികൃതര്‍ തന്നെയാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ രഹസ്യഭാഗത്ത് നഖക്ഷതമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയും പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തു. സംഭവത്തില്‍ അന്തേവാസികള്‍ക്കോ മറ്റോ പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും കുറ്റവാളികളെ പിടികൂടാന്‍ പോലിസിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം സഭ സെക്രട്ടറി ഹംസ മൗലവി തേജസിനോട് പറഞ്ഞു. സ്ഥാപന അധികൃതരുടെ പരാതിയിലാണ് ചൈല്‍ഡ് ലൈനും പോലിസും നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT