ചെര്‍പ്പുളശ്ശേരി സംഭവം: പ്രതി അറസ്റ്റില്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഓഫിസില്‍ യുവതി പീഡനത്തിനിരയായി എന്ന കേസില്‍ പ്രതി അറസ്റ്റില്‍. ചെര്‍പ്പുളശേരി പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി പ്രകാശനാണ് അറസ്റ്റിലായത്. ബിരുദ പഠനകാലത്താണു യുവതി യുവാവുമായി അടുപ്പത്തിലാവുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കോളജ് മാഗസിന്‍ തയാറാക്കുന്നതിനായി ഇരുവരും ചെര്‍പ്പുളേശ്ശരിയിലെ പാര്‍ട്ടി ഓഫിസില്‍ പോയപ്പോള്‍ യുവാവ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഗര്‍ഭിണിയായെന്നും ഈ മാസം 16നു പ്രസവിച്ചെന്നുമാണ് എഫ്‌ഐആര്‍. അതേസമയം യുവാവിനു പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കോളജില്‍ പഠിച്ചിട്ടില്ലെന്നുമാണ് സിപിഎം വാദം. ഇക്കഴിഞ്ഞ പതിനാറിന് മണ്ണൂര്‍ നഗരിപ്പുറത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്നാണു സംഭവങ്ങളുടെ തുടക്കം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതും പീഡനത്തിനിരയായെന്നു യുവതി മൊഴി നല്‍കുന്നതും.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT