ആലപ്പാട് ഖനനം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി
തദ്ദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണം. ഉപാധികളില്ലാതെ സമരസമിതിയുമായി ചര്‍ച്ച നടത്തണം.
തിരുവനന്തപുരം: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം സംബന്ധിച്ച് പ്രദേശവാസികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഇന്ന് ആലപ്പാട് പ്രദേശം സന്ദര്‍ശിക്കുകയും സമരം ചെയ്യുന്നവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം കത്ത് നല്‍കിയത്.
അവിടെ കഴിഞ്ഞ 75 ദിവസമായി സമരത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ ആവശ്യം ന്യായമാണ്. രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്. ഇത് സംബന്ധിച്ചുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപോര്‍ട്ടുമുണ്ട്. ഈ റിപോര്‍ട്ട് നാട്ടുകാരുടെ ആശങ്കകള്‍ ഏറെക്കുറെ ശരിവയ്കുന്നതാണെന്നാണ് മനസിലാക്കുന്നത്.
രൂക്ഷമായ കുടിവെള്ള ക്ഷാമം ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ പ്രദേശവാസികള്‍ അനുഭവിക്കുന്നുണ്ടെന്നാണ് സന്ദര്‍ശനത്തില്‍ നിന്ന് ബോധ്യപ്പെട്ടത്. ഇത് പരിഹരിക്കുന്നതിന് നടപടി വേണം. ഈ വിഷയങ്ങളെല്ലാം സംബന്ധിച്ച് സമരസമിതിയുമായി ഉപാധികളില്ലാത്ത ചര്‍ച്ചയാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT