Kerala

മോന്‍സണ്‍ മാവുങ്കലിന്റെ വാഹനങ്ങള്‍: മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും

മഹാരാഷ്ട്ര,മധ്യപ്രദേശ്,ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകളെയാണ് വിവരങ്ങള്‍ തേടി സമീപിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്

മോന്‍സണ്‍ മാവുങ്കലിന്റെ വാഹനങ്ങള്‍: മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും
X

കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വാഹനങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ തേടി മോട്ടോര്‍ വാഹന വകുപ്പ് ഇതര സംസ്ഥാനങ്ങളെ സമീപിച്ചതായി സൂചന.മഹാരാഷ്ട്ര,മധ്യപ്രദേശ്,ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകളെയാണ് വിവരങ്ങള്‍ തേടി സമീപിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

കോഴിക്കോട് സ്വദേശികളായ ആറു പേരുടെ പരാതിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ കാക്കാനാട് ജില്ലാ ജെയിലില്‍ റിമാന്റിലാണ്.മോന്‍സണ്‍ മാവുങ്കലിന് ശില്‍പങ്ങള്‍ നല്‍കിയ തിരുവനന്തപുരം സ്വദേശിയായ ശില്‍പിയുടെ പരാതിയിലും മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ അഞ്ചു കേസുകളാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Next Story

RELATED STORIES

Share it