Kerala

പ്രാണപ്രതിഷ്ഠ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്തതില്‍ ചന്ദ്രിക പത്രത്തിന് വീഴ്ച്ച സംഭവിച്ചു: ഇ ടി മുഹമ്മദ് ബഷീര്‍

പ്രാണപ്രതിഷ്ഠ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്തതില്‍ ചന്ദ്രിക പത്രത്തിന് വീഴ്ച്ച സംഭവിച്ചു: ഇ ടി മുഹമ്മദ് ബഷീര്‍
X
മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്തതില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് വീഴ്ച്ച സംഭവിച്ചതായി ലീഗ് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ബാബറി മസ്ജിദ് തകര്‍ത്താണ് അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിച്ചത് എന്നത് വാര്‍ത്തയില്‍ ഉള്‍പ്പെടാത്തത് പോരായ്മയാണ്.

സംഭവം എഡിറ്റേഴ്‌സുമായി ചര്‍ച്ച ചെയ്‌തെന്നും പിഴവ് സംഭവിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇത് ഒരു ഒത്തുകളിയുടെയും ഭാഗമായി സംഭവിച്ചതല്ലെന്നും എഴുതാപ്പുറം വായിക്കരുതെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു. ദേശീയ ഏജന്‍സികളുടെ അന്വേഷണം ഭയന്നാണ് ബാബറിയെ ഒഴിവാക്കി ചന്ദ്രിക വാര്‍ത്ത നല്‍കിയതെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇ ടി മുഹമ്മദ് ബഷീര്‍ നിലപാട് വ്യക്തമാക്കിയത്.


Next Story

RELATED STORIES

Share it