Kerala

ചമ്രവട്ടം അപ്രോച്ച് റോഡ് നിര്‍മ്മാണം അഴിമതിക്കേസ്: ടി ഒ സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി

അഞ്ച് അപ്രോച്ച് റോഡുകളുടെ നിര്‍മാണത്തിനായി 35.35 കോടിയുടെ കരാറാണ് നല്‍കിയതെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചാണ് പരാതി നല്‍കിയിരുന്നത്. ഈ മാസം 30ന് വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

ചമ്രവട്ടം അപ്രോച്ച് റോഡ് നിര്‍മ്മാണം അഴിമതിക്കേസ്: ടി ഒ സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി
X

കൊച്ചി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ വിശദീകരണം തേടി.

അഞ്ച് അപ്രോച്ച് റോഡുകളുടെ നിര്‍മാണത്തിനായി 35.35 കോടിയുടെ കരാറാണ് നല്‍കിയതെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.ടി ഒ സൂരജിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 30ന് വിശദീകരണം നല്‍കാനാണ് ഹൈക്കോടതി കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it