- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീചിത്രയിൽ ക്രമക്കേടെന്ന് സെൻകുമാറിന്റെ പരാതി; കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടി മുന്‍ ഡിജിപി സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍.

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകൾക്കെതിരെ ഉയർന്ന പരാതിയിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപി ജേക്കബ് തോമസിനെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടി മുന്‍ ഡിജിപി സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍. ശ്രീചിത്രയില്‍ നിയമനം മുതലുള്ള എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുവെന്നായിരുന്നു സെന്‍കുമാറിന്‍റെ പരാതി. ശ്രീചിത്രയുട ഭരണസമിതി അംഗമാണ് സെന്‍കുമാര്‍. ഈ പരാതിയിലാണ് അന്വേഷണം നടത്താന്‍ ഡിജിപി ജേക്കബ് തോമസ് ഉള്‍പ്പടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം ചുമതലപ്പെടുത്തിയത്.
ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ.ഗോവര്‍ധന്‍ മേത്ത, നിംഹാന്‍സ് ഡയറക്ടറും വൈസ് ചാന്‍സിലറുമായ ബി എന്‍ ഗംഗാധരന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. നിയമനങ്ങളില്‍ സ്വജന പക്ഷപാതം കാട്ടുന്നു, പട്ടികജാതി പട്ടിക വര്‍ഗ സംവരണം പാലിക്കാറില്ല, മികച്ച യോഗ്യതയുള്ളവരെ തഴഞ്ഞ് പലപ്പോഴും ഇഷ്ടക്കാരെ നിയമിക്കുന്നു, രാത്രി ഒമ്പത് മണിവരെ ഒപി നടത്താന്‍ ഡോക്ടര്‍മാര്‍ തയാറാണെങ്കിലും അധികൃതര്‍ തടസപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് സെന്‍കുമാര്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. നിസാരകാര്യങ്ങള്‍ക്ക് പോലും ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കുകയാണെന്നും ഓപ്പറേഷന്‍ തിയേറ്ററില്‍ നില്‍ക്കുമ്പോള്‍ പോലും ഡോക്ടര്‍മാരുടെ മാനസിക നില തകര്‍ക്കുന്ന തരത്തില്‍ നടപടിയുണ്ടാകുന്നുവെന്നും പരാതിയിൽ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















