Kerala

സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സംഘടന രൂപീകരിച്ചു

അസോസിയേഷന്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കേരള ഓറിയന്റഡ് സിബിഎസ്ഇ സ്‌കൂള്‍സ് (എപികെഒഎസ്) എന്നതാണ് സംഘടനയുടെ പേര്. കേരളത്തിലെ 1500 ലധികം സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അസോസിയേഷനിലുണ്ട്.സംസ്ഥാന പ്രസിഡന്റായി കെ എ ഫ്രാന്‍സിസ്, സെക്രട്ടറിയായി ഡോ. ജോര്‍ജ് കോലഞ്ചേരി, ഖജാന്‍ജിയായി ലത പ്രകാശ് എന്നിവരെ തിരഞ്ഞെടുത്തു.

സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സംഘടന രൂപീകരിച്ചു
X

കൊച്ചി: സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാനതല സംഘടന അസോസിയേഷന്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കേരള ഓറിയന്റഡ് സിബിഎസ്ഇ സ്‌കൂള്‍സ് (എപികെഒഎസ്) രൂപീകരിച്ചു. കേരളത്തിലെ 1500 ലധികം സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അസോസിയേഷനിലുണ്ട്.സംസ്ഥാന പ്രസിഡന്റായി കെ എ ഫ്രാന്‍സിസ്, സെക്രട്ടറിയായി ഡോ. ജോര്‍ജ് കോലഞ്ചേരി, ഖജാന്‍ജിയായി ലത പ്രകാശ് എന്നിവരെ തിരഞ്ഞെടുത്തു.

സുനില്‍ ചാക്കോ, ജൂബി പോള്‍, ഡയസ് കെ മാത്യു, ഡോ. അബ്ദുള്‍ റഷീദ് വൈസ് പ്രസിഡന്റുമാര്‍, ഡോ. സുഭദ്ര മുരളീധരന്‍, സ്മിത കൃഷ്ണന്‍, പൂജ ബോസ്, ഡോ.ജയന്തി ജോയിന്റ് സെക്രട്ടറിമാര്‍, മോനി യോഹന്നാന്‍, ജയന്‍ കാമ്പ്രത്ത്, ഷൈനി മാത്യു, സൂസന്‍ തോമസ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍.സംഘടനയുടെ ജില്ല, താലൂക്ക് തല കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it