Kerala

പുതുക്കോട്ടയില്‍ കാറപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

വേളാങ്കണ്ണിക്ക് പോകുകയായിരുന്ന കുടംബം സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

പുതുക്കോട്ടയില്‍ കാറപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു
X

പുതുക്കോട്ട: തമിഴ്‌നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മക്കളായ കെവിന്‍, നിവിന്‍ എന്നിവരെ ട്രിച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിക്ക് പോകുകയായിരുന്ന കുടംബം സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.




Next Story

RELATED STORIES

Share it