Kerala

ഗോപാലപുരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍

പന്നിയങ്കര വലിയ പാടം പറമ്പ് ദേശത്ത് സുനില്‍ ബാബു (41) ആണ് അറസ്റ്റിലായത്.

ഗോപാലപുരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍
X

പാലക്കാട്: ഗോപാലപുരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 1.600 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍.പന്നിയങ്കര വലിയ പാടം പറമ്പ് ദേശത്ത് സുനില്‍ ബാബു (41) ആണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടിലെ ഒട്ടഛത്രം എന്ന സ്ഥലത്തു നിന്നും കഞ്ചാവ് വാങ്ങി, കോഴിക്കോട് ടൗണില്‍ ചെറു പൊതികളിലാക്കി വില്പന നടത്തുന്നതിനാണ് കഞ്ചാവ് കടത്തിയത് എന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം എം നാസറിന്റെ നിര്‍ദേശ പ്രകാരം, ഇന്നത്തെ ബോര്‍ഡര്‍ സീലിംഗ് ടീമായ കുഴല്‍മന്ദം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയുംഗോപാലപുരം എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ആന്ധ്രയില്‍ വിളവെടുപ്പ് കഴിഞ്ഞതിനാല്‍, കേരളത്തിലേക്ക് കഞ്ചാവ് കടത്ത് വ്യാപകമാകാന്‍ സാധ്യത ഉള്ളതിനാല്‍, എക്‌സൈസ് ചെക്ക് പോസ്റ്റുകളും, അതിര്‍ത്തികളും കേന്ദ്രീകരിച്ചു ശക്തമായ പരിശോധനകള്‍ വ്യപകമാക്കുമെന്നു പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എം രാകേഷ് അറിയിച്ചു.

പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി കെ ശങ്കര്‍പ്രസാദ്, നിതിന്‍ കെ വി പ്രിവന്റീവ് ഓഫിസര്‍മാരായ പി കെ ഷിബു, കെ ബഷീര്‍ കുട്ടി സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ രന്‍ജിത്ത്, എ ഹംസ, എം മാസിലാമണി, എസ് സുജിത് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ പ്രദീപ് പങ്കെടുത്തു.

Next Story

RELATED STORIES

Share it