Kerala

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി

പുഞ്ചക്കൊല്ലി അളക്കല്‍ കോളനിയില്‍ നിന്നും വരുന്ന സുധീഷ് ഇതിനകം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി
X

എടക്കര: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ആദ്യ സ്ഥാനാര്‍ത്ഥി. സി സുധീഷാണ് വഴിക്കടവ് ബ്ലോക്ക് ഡിവിഷനില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

വഴിക്കടവ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പുഞ്ചക്കൊല്ലി അളക്കല്‍ കോളനിയില്‍ നിന്നും വരുന്ന സുധീഷ് ഇതിനകം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

വനത്തില്‍ നിന്നും മാറി എട്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ സുധീഷ് പര്യടനം നടത്തും. പ്ലസ്ടു പാസാണ് സുധീഷിന്റെ വിദ്യഭ്യാസ യോഗ്യത.


Next Story

RELATED STORIES

Share it