Kerala

അനിശ്ചിതകാല ബസ് സമരം; വിദ്യാര്‍ഥികളെ കരുവാക്കാമെന്നു കരുതേണ്ട: കാംപസ് ഫ്രണ്ട്

വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമാണിത്. ഈ സമയത്ത് സമരം നടത്തി യാത്രാക്ലേശം സൃഷ്ടിക്കുമെന്ന ഭീഷണി മുഴക്കിയാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും എന്ന നിലപാടിലാണ് ബസ്സുടമകളുള്ളത്.

അനിശ്ചിതകാല ബസ് സമരം;  വിദ്യാര്‍ഥികളെ കരുവാക്കാമെന്നു കരുതേണ്ട: കാംപസ് ഫ്രണ്ട്
X

കോഴിക്കോട് : അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചു കൊണ്ട് വിദ്യാര്‍ഥികളെ കരുവാക്കി കാര്യം നേടാമെന്ന് ബസ്സുടമകള്‍ കരുതേണ്ടെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ മാര്‍ച്ച് 11 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമാണിത്. ഈ സമയത്ത് സമരം നടത്തി യാത്രാക്ലേശം സൃഷ്ടിക്കുമെന്ന ഭീഷണി മുഴക്കിയാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും എന്ന നിലപാടിലാണ് ബസ്സുടമകളുള്ളത്. എന്നാല്‍ വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങളെ നിഷേധിക്കാനും, യാത്രാ ബുദ്ധിമുട്ട് സൃഷ്ടിക്കാനുമാണ് ബസ്സുടമകളുടെ തീരുമാനമെങ്കില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ശക്തമായ ആയ പ്രതിഷേധം നേരിടേണ്ടിവരും. വിദ്യാര്‍ഥികളെ വെച്ച് വിലപേശാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും മുസമ്മില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it