കഠാര രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എസ്എഫ്‌ഐ തന്നെയെന്ന് തെളിഞ്ഞു : കാംപസ് ഫ്രണ്ട്

സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം പോലിസ് നടത്തേണ്ടതുണ്ട്. ശക്തമായ പ്രതിരോധം തന്നെയാണ് എസ്എഫ്‌ഐയെ അടക്കി നിര്‍ത്താനുള്ള പോംവഴി.

കഠാര രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എസ്എഫ്‌ഐ തന്നെയെന്ന് തെളിഞ്ഞു : കാംപസ് ഫ്രണ്ട്

കോഴിക്കോട്: യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ നേതാവ് സഹപ്രവര്‍ത്തകനെ കുത്തിയ സംഭവത്തിലൂടെ കഠാര രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എസ്എഫ്‌ഐ തന്നെയാണെന്ന് തെളിയിച്ചതായി കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിസാരമായ കാരണങ്ങള്‍ക്ക് സ്വന്തം പ്രവര്‍ത്തകരെ പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഗുണ്ടാ സംഘങ്ങളായി എസ്എഫ്‌ഐ മാറിയിരിക്കുന്നു.

കാലങ്ങളായി യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. പട്ടാപ്പകല്‍ നടന്ന അക്രമത്തിലൂടെ എസ്എഫ്‌ഐയുടെ സംസ്‌കാരമാണ് പുറത്ത് വന്നിട്ടുള്ളത്. ഇതിനെതിരെയാണ് കാംപസ് ഫ്രണ്ട് കഴിഞ്ഞ കാലങ്ങളില്‍ നിരന്തരം നിലകൊണ്ടിട്ടുള്ളത്. മുന്‍ കാലങ്ങളില്‍ ചെയ്തിട്ടുള്ളത് പോലെ ഇനിയിത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാവില്ല.

സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം പോലിസ് നടത്തേണ്ടതുണ്ട്. ശക്തമായ പ്രതിരോധം തന്നെയാണ് എസ്എഫ്‌ഐയെ അടക്കി നിര്‍ത്താനുള്ള പോംവഴി. യൂനിവേഴ്‌സിറ്റി കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സി പി അജ്മല്‍, വൈസ് പ്രസിഡന്റ് ഫാത്തിമ ഷെറിന്‍ സെക്രട്ടറിമാരായ എ എസ് മുസമ്മില്‍, ഫായിസ് കണിച്ചേരി സംസാരിച്ചു.
RELATED STORIES

Share it
Top