ദുരിതാശ്വാസം: വരുമാനപരിധി രണ്ടുലക്ഷമായി ഉയര്‍ത്തി
മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നിവിടങ്ങളില്‍ പുതിയ സബ് ആര്‍ടി ഓഫീസുകള്‍ തുടങ്ങാനും തീരുമാനിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള സംസ്ഥാന മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 2019 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും.
മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നിവിടങ്ങളില്‍ പുതിയ സബ് ആര്‍ടി ഓഫീസുകള്‍ തുടങ്ങാനും തീരുമാനിച്ചു. ഓരോ ഓഫീസിലും 7 വീതം തസ്തികകള്‍ അനുവദിക്കും. മൊത്തം 49 തസ്തികകള്‍ സൃഷ്ടിക്കും. വിമുക്തി മിഷന്റെ പ്രവര്‍ത്തനത്തിന് 31 തസ്തികകള്‍ താല്‍ക്കാലികമായി സൃഷ്ടിക്കും. 3 റിസര്‍ച്ച് ഓഫീസര്‍, 14 ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, 14 ജില്ലാ മാനേജര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്.
രണ്ടു പുതിയ ഐടിഐകള്‍
എറണാകുളം ജില്ലയിലെ തുറവൂരിലും വയനാട് ജില്ലയിലെ വെള്ളമുണ്ടയിലും പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. തുറവൂരില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക് ഡീസല്‍ എന്നീ രണ്ടു ട്രേഡുകളുടെ രണ്ടുവീതം യൂനിറ്റുകള്‍ അനുവദിക്കും. വെള്ളമുണ്ടയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ ട്രേഡുകളുടെ രണ്ടുവീതം യൂനിറ്റുകളാണ് തുടങ്ങുക. രണ്ടിടത്തും 6 വീതം പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഏഴു ജില്ലകളില്‍ ന്യൂനപക്ഷ-യുവജന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. കണ്ണനല്ലൂര്‍ (കൊല്ലം), കായംകുളം (ആലപ്പുഴ), മട്ടാഞ്ചേരി (എറണാകുളം), പട്ടാമ്പി (പാലക്കാട്), വളാഞ്ചേരി (മലപ്പുറം), പേരാമ്പ്ര (കോഴിക്കോട്), തലശ്ശേരി (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.
നിയമനങ്ങള്‍, മാറ്റങ്ങള്‍
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബി എസ് തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഇടുക്കി കലക്ടര്‍ ജീവന്‍ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കും. പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശനെ ഇടുക്കി കലക്ടറായി മാറ്റി നിയമിക്കും.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT