Kerala

പൗരത്വ നിയമ ഭേദഗതി: ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരെ ആക്രമിച്ച സംഭവം: പ്രതിഷേധവുമായി ഹൈക്കോടതി അഭിഭാഷകര്‍

ഹൈക്കോടതിയിലെ അഭിഭാഷകര്‍ എറണാകുളം വഞ്ചി സ്‌ക്വയറിലാണ് മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ചത്.തങ്ങളുടെ സമരം സൂചനയാണെന്നും നിലപാട് മാറ്റിയില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും ഗതിയും മാറുമെന്നും അഭിഭാഷകര്‍ പ്രതിഷേധത്തില്‍ വ്യക്തമാക്കി.സിഎഎക്കെതിരെ രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന സഹോദരരെ അടിച്ചമര്‍ത്തുന്ന അധികാരികള്‍ക്കെതിരാണ് തങ്ങളുടെ പ്രതിഷേധമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.ഡല്‍ഹിസംഭവത്തിനെതിരെയുള്ള പ്രമേയവും യോഗം പാസാക്കി.സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ട നടപടിക്കെതിരെ സുപ്രിം കോടതി മൗനം പാലിക്കുന്നത് ആശങ്കാജനകമാണ്. സുപ്രിം കോടതിയുടെ മൗനം നിയമം ലംഘിക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന ആശങ്കയും അഭിഭാഷകര്‍ പ്രമേയത്തില്‍ പങ്കുവെച്ചു.

പൗരത്വ നിയമ ഭേദഗതി: ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരെ ആക്രമിച്ച സംഭവം:  പ്രതിഷേധവുമായി ഹൈക്കോടതി അഭിഭാഷകര്‍
X

കൊച്ചി:പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുന്നവരെ പിടികൂടാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ച് കേരള ഹൈക്കോടതിയിലെ അഭിഭാഷകര്‍.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ചത്.മോദി സര്‍ക്കാര്‍ മൂര്‍ദാബാദ്, മതേതരത്വം സംരക്ഷിക്കാന്‍,ബഹുസ്വരത സംരക്ഷിക്കാന്‍ അതിനാണ് അതിനാണീസമരം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു അഭിഭാഷര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.തങ്ങളുടെ സമരം സൂചനയാണെന്നും നിലപാട് മാറ്റിയില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും ഗതിയും മാറുമെന്നും അഭിഭാഷകര്‍ പ്രതിഷേധത്തില്‍ വ്യക്തമാക്കി.

സിഎഎക്കെതിരെ രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന സഹോദരരെ അടിച്ചമര്‍ത്തുന്ന അധികാരികള്‍ക്കെതിരാണ് തങ്ങളുടെ പ്രതിഷേധമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.അഭിഭാഷകരായ സി ഇ ഉണ്ണികൃഷ്ണന്‍, മനോജ്, ഇബ്രാഹിംഖാന്‍,ബെഞ്ചമിന്‍,സൂര്യ ബിനോയി, മജനു കോമത്ത്, മുഹമ്മദ് ഷാ, പി കെ ഇബ്രാഹിം,മുഹമ്മദ് ഷാഫി, നൂറിയ,റസിയ,രഹ്ന ഷുക്കൂര്‍ എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു.ഹിന്ദു ഇന്ത്യയെന്നോ മുസ്‌ലിം ഇന്ത്യയെന്നോ ഒന്ന് ഇവിടെയില്ലെന്നും ഇവിടെ എല്ലാവര്‍ക്കുമായി ഒറ്റ ഇന്ത്യമാത്രമാണുള്ളതെന്നും ഇവര്‍ പറഞ്ഞു.ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതില്‍ ഏറ്റവും കുടുതല്‍ ഉത്തരവാദിത്വമുള്ളവരാണ് അഭിഭാഷക സമൂഹമെന്നും അതിനു മുന്നോടിയായുള്ളതാണ് ഈ സമരമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ സമരം നടത്തുന്നവര്‍ക്കെതിര അക്രമം അഴിച്ചുവിടുന്ന നടപടിക്കെതിരെയുള്ള പ്രതിഷേധം ശക്തമായി രേഖപെടുത്തുകയാണെന്നും ബിജെപി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്ത് നിയമ നടപടി സ്വീകരിക്കണമന്നെും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.സിഎഎയ്‌ക്കെതിരെ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട അക്രമി സംഘത്തിനെതിരെ നടപടിയെടുക്കാതെ നോക്കി നിന്ന പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അഭിഭാഷകര്‍ പറഞ്ഞു. ഡല്‍ഹി സംഭവത്തിനെതിരെയുള്ള പ്രമേയവും യോഗം പാസാക്കി.സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ട സംഭവത്തില്‍ സുപ്രിം കോടതി മൗനം പാലിക്കുന്നത് ആശങ്കാജനകമാണ്. സുപ്രിം കോടതിയുടെ മൗനം നിയമം ലംഘിക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന ആശങ്കയും അഭിഭാഷകര്‍ പ്രമേയത്തില്‍ പങ്കുവെച്ചു.

Next Story

RELATED STORIES

Share it