Latest News

പള്ളിയില്‍ പുല്‍ക്കൂട് നിര്‍മ്മിക്കാനെത്തിയ 15കാരനു നേരെ പീഡനശ്രമം; പള്ളി പരിപാലന സമിതി അംഗം പിടിയില്‍

പള്ളിയില്‍ പുല്‍ക്കൂട് നിര്‍മ്മിക്കാനെത്തിയ 15കാരനു നേരെ പീഡനശ്രമം; പള്ളി പരിപാലന സമിതി അംഗം പിടിയില്‍
X

തിരുവനന്തപുരം: പുല്‍ക്കൂട് നിര്‍മ്മിക്കാനെത്തിയ 15കാരനു നേരെ പീഡനശ്രമം. മുട്ടട ഹോളിക്രോസ് പള്ളിയില്‍ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. പരുത്തിപ്പാറ സ്വദേശി അതുല്‍ ജോസഫ്(38)പിടിയിലായി. പുല്‍ക്കൂട് നിര്‍മിക്കാനെത്തിയതായിരുന്നു പത്താം ക്ലാസുകരനായ വിദ്യാര്‍ഥി. പള്ളി പരിപാലന സമിതി അംഗമാണ് പ്രതി. കുട്ടിയെ പള്ളിയുടെ പിന്‍ഭാഗത്തേക്ക് വിളിച്ചു വരുത്തിയാണ് പീഡനശ്രമം. രക്ഷപ്പെട്ടോടിയ വിദ്യാര്‍ഥി സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിച്ച പോലിസ് അതുല്‍ ജോസഫിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.

Next Story

RELATED STORIES

Share it