Kerala

ബുറേവി : തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയില്‍ പ്രവേശിച്ചേക്കും, തെക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

വ്യാഴാഴ്ച രാത്രിയിലോ, വെള്ളിയാഴ്ച പുലര്‍ച്ചെയോ കേരളത്തിലൂടെ കടന്നുപോകും.

ബുറേവി : തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയില്‍ പ്രവേശിച്ചേക്കും, തെക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
X

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് തൂത്തുക്കുടിയില്‍ നിന്ന് തിരുനല്‍വേലി കടന്ന് കേരളത്തില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ആലപ്പുഴ, ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാനിടയുണ്ട്. നാലിന് രാവിലെ തമിഴ്‌നാട് തീരത്തെത്തി ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറി തെക്കന്‍ കേരളം വഴി ബുറേവി അറബിക്കടലിലേക്ക് പോകുമെന്നാണ് കണക്കുകൂട്ടുന്നത്.

വ്യാഴാഴ്ച രാത്രിയിലോ, വെള്ളിയാഴ്ച പുലര്‍ച്ചെയോ കേരളത്തിലൂടെ കടന്നുപോകും. ഇപ്പോഴത്തെ മുന്നറിയിപ്പ് അനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കും. ഇതിനോട് അനുബന്ധിച്ച് ശക്തമായ മഴയുമുണ്ടാകും. തിരുവനന്തപുരത്തെ 43 വാര്‍ഡുകള്‍ അതീവ ജാഗ്രതയിലാണ്. ഇവിടെ പ്രത്യേക നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തിനൊപ്പം മധ്യകേരളത്തിലും കാലാവസ്ഥാ വിദഗ്ധര്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണ്. തെക്കന്‍ ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it