Kerala

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരൻ മരിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയ ശേഷം മടങ്ങവെ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടം.

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരൻ മരിച്ചു
X

തിരുവനന്തപുരം: പട്ടം വൈദ്യുതി ഭവന് മുന്നിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരൻ മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന ഭാരതീയ വിദ്യാഭവൻ സ്കൂളിലെ വിദ്യാർത്ഥി കരമന മേലാറന്നൂർ രേവതിയിൽ ഭഗവത് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയ ശേഷം മടങ്ങവെ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടം. ബൈക്കിൽ നിന്നും തെറിച്ചുവീണ കുട്ടിയെ എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലക്കു മാറ്റി. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യ മനുഭവപ്പെട്ട കുട്ടിയുടെ അപ്പൂപ്പൻ വിശ്വംഭരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it