- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുമരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് ബോണസ്
തിരുവനന്തപുരം: പൊതുമരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് കരാര്‍ തുകയുടെ നിശ്ചിത ശതമാനം ബോണസ് നല്‍കുന്നു. പൊതുമരാമത്ത് വകുപ്പിലെ കരാര്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തെ തുടര്‍ന്നാണ് തീരുമാനം. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ നടപടി പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഗുണമേന്‍മ ഉറപ്പാക്കാനും സമയബന്ധിതമായി കരാര്‍ പൂര്‍ത്തിയാക്കാനും സുതാര്യത ഉറപ്പാക്കാനും സഹായിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും 2022-2023 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
സാങ്കേതികതയുടെ പുതിയ സാധ്യതകള്‍ കരാറുകാരെ പരിചയപ്പെടുത്തുന്നതിന് പരിശീലന പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെഎച്ച്ആര്‍ഐ ആയിരിക്കും ഈ പരിശീലനം ആസൂത്രണം ചെയ്യുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവില്‍ കരാറുകാര്‍ക്കുള്ള ആശങ്ക ധനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കുഴിയില്ലാത്ത രീതിയില്‍ കേരളത്തിലെ റോഡുകളെ മാറ്റാന്‍ റണ്ണിങ് കോണ്‍ട്രാക്ട് രാജ്യത്താദ്യമായി നടപ്പാക്കാന്‍ വകുപ്പ് ആലോചിക്കുന്നുണ്ട്. കെ റെയില്‍ പദ്ധതി കേരളത്തിന് ആവശ്യമാണെന്നും ദേശീയപാത വികസനം പോലെ സില്‍വര്‍ലൈനും കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഡോ വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി
13 Dec 2024 6:44 AM GMTപൗരന്മാര്ക്ക് മുന്നറിയിപ്പുമായി റഷ്യ; അമേരിക്കയിലേക്കും...
13 Dec 2024 5:58 AM GMTഭര്‍തൃമാതാവുമായി തര്‍ക്കം; കുഞ്ഞിനെ കൊന്ന് വാട്ടര്‍ ടാങ്കില്‍...
13 Dec 2024 5:37 AM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം പടരുന്നു
13 Dec 2024 5:14 AM GMTകര്‍ണാടകയിലെ ഗംഗോല്ലിയില് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി...
13 Dec 2024 4:20 AM GMTവഖ്ഫ് പടച്ചോന്റെ സ്വത്തെന്ന് പി ജയരാജന്
13 Dec 2024 4:00 AM GMT