ബോംബില്‍ ചവിട്ടി പശുക്കുട്ടിയുടെ കാല്‍ തകര്‍ന്നു

ബോംബില്‍ ചവിട്ടി പശുക്കുട്ടിയുടെ കാല്‍ തകര്‍ന്നു

കൂത്തുപറമ്പ്: തൊക്കിലങ്ങാടിക്കടുത്ത് പാലാപ്പറമ്പില്‍ ബോംബില്‍ ചവിട്ടിയതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ പശുക്കുട്ടിയുടെ കാല്‍ തകര്‍ന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തില്‍ മേഞ്ഞുനടക്കുകയായിരുന്ന പശുകുട്ടിയ്ക്കാണ് പരിക്കേറ്റത്.

പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബോംബില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടുകയും പശുവിന്റെ കാലില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയവര്‍ പരുക്കേറ്റ് ഓടിപ്പോയ പശുക്കുട്ടിയെ കുറച്ചകലെ നിന്നാണ് കണ്ടെത്തിയത്.

വിവരമറിഞ്ഞ് കണ്ണവം പോലിസും സ്ഥലത്തെത്തിയിരുന്നു. പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top