Kerala

ഒഴുക്കില്‍പ്പെട്ട കാടാമ്പുഴയിലെ ഇര്‍ഫാന്റെ മൃതദേഹവും കണ്ടെത്തി

ത്തിയത്. കാണാതായ കരേക്കാട് മാനാത്തികുളമ്പ് കുട്ടിഹസ്സന്റെ മകന്‍ മുഹമ്മദാലി (23) യുടെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു.

ഒഴുക്കില്‍പ്പെട്ട കാടാമ്പുഴയിലെ ഇര്‍ഫാന്റെ മൃതദേഹവും കണ്ടെത്തി
X

മണ്ണാര്‍ക്കാട്: ഒഴുക്കില്‍പ്പെട്ട് കാണാതായ കാടാമ്പുഴ സ്വദേശികളില്‍ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കാടാമ്പുഴ കരേക്കാട് ചിത്രംപള്ളി വെട്ടിക്കാടന്‍ വീട്ടില്‍ ജിയാസുദ്ദീന്റെ മകന്‍ ഇര്‍ഫാ (21) ന്റെ മൃതദേഹമാണ് മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റസ്‌ക്യൂ, ഡിഫന്റ്‌സ് ടീം, നാട്ടുകാര്‍ സംയുക്തമായി നടത്തിയ തിരച്ചിലിനിടയില്‍ കുന്തിപ്പുഴ പാലത്തിന് സമീപത്തുനിന്നും കണ്ടെത്തിയത്.

കാണാതായ കരേക്കാട് മാനാത്തികുളമ്പ് കുട്ടിഹസ്സന്റെ മകന്‍ മുഹമ്മദാലി (23) യുടെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് കാടാമ്പുഴ കരേക്കാടുനിന്നുള്ള ആറംഗസംഘം കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്.

Next Story

RELATED STORIES

Share it