Kerala

അടുത്തകാലത്തൊന്നും ബി ജെ പി കേരളം ഭരിക്കില്ലെന്നു സമ്മതിച്ച് രാജഗോപാല്‍

അടുത്തകാലത്തൊന്നും ബി ജെ പി കേരളം ഭരിക്കില്ലെന്നു സമ്മതിച്ച് രാജഗോപാല്‍
X

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത കാലത്തൊന്നും ബിജെപി ഭരണത്തിലേറാന്‍ പോവുന്നില്ലെന്നു സമ്മതിച്ചു ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. കേരളത്തിലെ തൊഴിലില്ലായ്മയെ കുറിച്ചു പരാമര്‍ശിക്കവെയാണു രാജഗോപാല്‍ ഇക്കാര്യം സമ്മതിച്ചത്. ബി ജെ പി ഇതുവരെ കേരളം ഭരിച്ചിട്ടില്ല, അടുത്തകാലത്തൊന്നും ഭരിക്കുകയുമില്ല, പിന്നെങ്ങനെ കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായെന്ന് രാജഗോപാല്‍ ചോദിച്ചു. കേരളത്തിലെ വിലക്കയറ്റിത്തിനു പിന്നില്‍ സംസ്ഥാനസര്‍ക്കാരാണ്. അതിന്റെപേരില്‍ ബിജെപിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it