Latest News

ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കിയെന്ന അവകാശവാദവുമായി ട്രംപ്

ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കിയെന്ന അവകാശവാദവുമായി ട്രംപ്
X

വാഷിങ്ടണ്‍: ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന് ഇനി ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ കഴിയില്ലെന്നാണ് ട്രംപിന്റെ വാദം.

ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ആ ലക്ഷ്യം കൈവരിക്കപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു.

അതേസമയം, റിപോര്‍ട്ടുകള്‍ പ്രകാരം, യുഎസോ ഇസ്രായേലോ ഇറാന്റെ ആണവ ഇന്ധന ശേഖരം പൂര്‍ണ്ണമായും നശിപ്പിച്ചതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. ഭാവിയില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ യുറേനിയം ഇറാന്റെ കൈവശം ഇപ്പോഴും ഉണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Next Story

RELATED STORIES

Share it