Latest News

എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്
X

തൃശ്ശൂര്‍: തൃശ്ശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. അഞ്ച് കൊല്ലം മുമ്പ് കൗണ്‍സിലര്‍ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വര്‍ഗീസ് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ച് കൊല്ലം എം കെ വര്‍ഗീസ് ഇടതുമുന്നണിയില്‍ മേയറായിരുന്നു. താന്‍ കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നായിരുന്നു എം കെ വര്‍ഗീസിന്റെ പ്രതികരണം.

തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്ന് എം കെ വര്‍ഗീസ് അറിയിച്ചു. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതല്ല.അന്നത്തെ സാഹചര്യത്തില്‍ സ്വതന്ത്രനായി മത്സരിച്ചതാണ്. ഇന്ന് സാഹചര്യം മാറി. കോണ്‍ഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it