Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോടൊപ്പം ബിജെപി ചെയര്‍പേഴ്‌സണ്‍ വേദി പങ്കിട്ടു

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോടൊപ്പം ബിജെപി ചെയര്‍പേഴ്‌സണ്‍ വേദി പങ്കിട്ടു
X

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോടൊപ്പം വേദി പങ്കിട്ട് വെട്ടിലായി ബിജെപി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍. സംഭവത്തില്‍ പ്രമീള ശശിധരനെ പിന്തുണച്ചും വിമര്‍ശിച്ചും നേതാക്കള്‍ രംഗത്തെത്തി. വിഷയത്തില്‍ നടപടിയെ കുറിച്ച് തീരുമാനം എടുക്കാന്‍ ഉച്ചയ്ക്ക് ജില്ലാ കമ്മറ്റി യോഗം ചേരും. അതിനിടെ, പ്രമീളയോട് മുതിര്‍ന്ന നേതാക്കള്‍ പ്രാഥമിക വിവരങ്ങള്‍ തേടി.

ഇന്നലെയാണ് റോഡ് ഉദ്ഘാടന പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണും പങ്കെടുത്തത്. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പങ്കെടുത്തത്. യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് കെഎസ്ആര്‍ടിസി ബസ്സിന്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎല്‍എ പങ്കെടുത്തിരുന്നു. എന്നാല്‍ എംഎല്‍എയെ തടയുമെന്ന നിലപാടിലായിരുന്നു ബിജെപിയും സിപിഎമ്മും.




Next Story

RELATED STORIES

Share it