നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി

നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി

ഉപ്പള: നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. ബേക്കൂരിലെ അബ്ദുല്‍ ഹക്കീമിനെ(32)തിരേയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്ദുല്‍ ഹക്കീമിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം.

പള്ളിയില്‍ നിന്നു നമസ്്കാരം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന തന്നെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈക്ക് വെട്ടിപരിക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഹക്കീം പറഞ്ഞു. നേരത്തെ ബേക്കൂരില്‍ ഒരു കിണറിന്റെ ചുറ്റുമതിലില്‍ ബിജെപി പ്രവര്‍ത്തകര്‍ ചുമരെഴുത്ത് നടത്തിയത് ഹക്കീം മായ്ച്ചു കളഞ്ഞു എന്നാരോപിച്ചായിരുന്നു അക്രമമെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ കുമ്പള പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top