തലസ്ഥാനത്ത് കൊക്കുകൾ ചത്തത് പക്ഷിപ്പനി കാരണമല്ല; ആശങ്കയ്ക്ക് ഇടയില്ലെന്ന് കലക്ടർ
നിലവിൽ ജില്ലയിൽ പക്ഷിപ്പനിയുടെ ആശങ്കയില്ലെന്നും എല്ലാതരത്തിലുമുള്ള മുൻ കരുതലും ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുള്ളതായും കലക്ടർ അറിയിച്ചു.
BY SDR12 March 2020 9:30 AM GMT
X
SDR12 March 2020 9:30 AM GMT
തിരുവനന്തപുരം: തലസ്ഥാനത്തെ എംഎൽഎ ഹോസ്റ്റൽ കോമ്പൗണ്ടിൽ നിന്നും ബുധനാഴ്ച മൂന്ന് കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയത് പക്ഷിപ്പനി കാരണമല്ലെന്ന് ജില്ല കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. സംസ്ഥാനത്ത് കോഴിക്കോട് അടക്കം പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് റിപ്പോർട്ട് ലഭിച്ചത്.
അവിടെ നിന്നും ചത്ത നിലയിൽ കണ്ടെത്തിയ കൊക്കുകൾ ഉണങ്ങി ദ്രവിച്ച നിലയിലായിരുന്നു. രണ്ട് കൊക്കുകളുടെ കാലുകളിൽ നൂൽ ചുറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. അത് കാരണം ദിവസങ്ങൾക്ക് മുൻപ് മരത്തിന്റെ മുകളിൽ ഇരുന്ന് ചത്തതാകാമെന്നാണ് ജില്ലാ ചീഫ് വെറ്റിനറി ഓഫീസർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ജില്ലയിൽ പക്ഷിപ്പനിയുടെ ആശങ്കയില്ലെന്നും എല്ലാതരത്തിലുമുള്ള മുൻ കരുതലും ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുള്ളതായും കലക്ടർ അറിയിച്ചു.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT