Latest News

ക്രൂഡ് വില ഇടിഞ്ഞതോടെ രൂപയ്ക്ക് കരുത്ത്; ഡോളറിനെതിരെ 50 പൈസ നേട്ടം

ക്രൂഡ് വില ഇടിഞ്ഞതോടെ രൂപയ്ക്ക് കരുത്ത്; ഡോളറിനെതിരെ 50 പൈസ നേട്ടം
X

മുംബൈ: ഇറാനെതിരായ സൈനിക നടപടി രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനമായി ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 50 പൈസ ഉയർന്ന് 92.56ലെത്തി.

രാവിലെ 92.92 നിരക്കിൽ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് വേഗത്തിൽ ശക്തിപ്രാപിച്ച് 92.56 വരെ മുന്നേറി. നിലവിൽ 0.46 ശതമാനം നേട്ടത്തോടെ 92.40 നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 93.06 ആയിരുന്നു.

ആഗോള സാഹചര്യങ്ങൾ ഇപ്പോഴും രൂപയുടെ ചലനത്തെ ബാധിക്കുന്നുണ്ടെന്നും വിനിമയ നിരക്കിൽ അതിവേഗ ഉയർച്ചയോ ഇടിവോ ഉണ്ടാകാതെ വിപണിയിൽ സ്ഥിരത ഉറപ്പാക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ രൂപയുടെ മൂല്യത്തിൽ നാലു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ക്രൂഡ് ഓയിൽ വിലവർധന, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ അമേരിക്കൻ ഡോളറിലേക്ക് തിരിയുന്നത് തുടങ്ങിയ ഘടകങ്ങളാണ് രൂപയെ സമ്മർദത്തിലാക്കിയത്.

Next Story

RELATED STORIES

Share it