- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരേ പോക്സോ കേസ്

ഇന്‍ഡോര്‍: കുംഭമേള വൈറല്‍ പെണ്‍ക്കുട്ടി മൊണാലിസ ഭോസലയുടെ പ്രായവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വിവാഹ സമയം മൊണാലിസയ്ക്ക് 16 വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളുവെന്ന ജനനസര്‍ട്ടിഫക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
മധ്യപ്രദേശിലെ ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ മൊണാലിസ 2009 ഡിസംബര്‍ 30 ന് ജനിച്ചുവെന്നും വിവാഹ സമയത്ത് അവര്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'മധ്യപ്രദേശിലെയും കേരളത്തിലെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്ത പ്രാദേശിക അധികാരികളെ കൂടുതല്‍ വ്യക്തതയ്ക്കായി അന്വേഷണ സംഘം വിളിച്ചുവരുത്തിയിട്ടുണ്ട്,' പോലിസ് പറഞ്ഞു.
മൊണാലിസയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മഹേശ്വറിലെ സര്‍ക്കാര്‍ ആശുപത്രിയിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് 2009 ഡിസംബര്‍ 30 ന് വൈകുന്നേരം 5:50 നായിരുന്നു ജനനം എന്ന് കണ്ടെത്തിയത്. വിവാഹം നടന്ന കേരളത്തിലെ ഗ്രാമപഞ്ചായത്തില്‍ നിന്ന് രജിസ്‌ട്രേഷന്‍ രേഖകളും പരിശോധിച്ചു. കേരളത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി മഹേശ്വര്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റാണ് ഫര്‍മാന്‍ ഖാന്‍ വിവാഹ സമയം നല്‍കിയതെന്ന് കണ്ടെത്തി.
ഇരുവരുടെയും വിവാഹം മുന്‍പും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മൊണാലിസ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ വിവാഹം നിയമപരമല്ലെന്നും പ്രചാരണമുണ്ടായി. സംഭവത്തില്‍ വ്യക്തത വരുത്തുന്നതിനായി ദമ്പതികള്‍ വിവാഹത്തിന് രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 11 ന് തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചു. മൊണാലിസയും ഫര്‍മാനും തങ്ങള്‍ക്കെതിരെ കുടുംബം അടക്കം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തികച്ചും അവ വാസ്തവ വിദുദ്ധമാണെന്നും താന്‍ പ്രായപൂര്‍ത്തിയായ ശേഷമാണ് വിവാഹം നടന്നതെന്നും മൊണാലിസ മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹം പരസ്പര സമ്മതത്തോടെയാണെന്നും ഇരുവരും അവരവരുടെ വിശ്വാസങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. മാര്‍ച്ച് 11ന് തിരുവനന്തപുരം അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, രാജ്യസഭാംഗം എ എ റഹിം എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















